സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു

single-img
18 August 2017

സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു.ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം തുടങ്ങി അഞ്ച് ബസുടമാ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. ഏഴ് സംഘടനകളടങ്ങിയ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പണിമുടക്ക് കോഴിക്കോട്, കോട്ടയം ജില്ലകളെ കാര്യമായി ബാധിക്കും. മറ്റ് ജില്ലകളില്‍ സമരം ഭാഗികമായിരിക്കും. പാലക്കാട് ജില്ലയില്‍ 80 ശതമാനവും തൃശൂര്‍ ജില്ലയില്‍ 60 ശതമാനവും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സമരത്തെ എതിര്‍ക്കുന്ന വിഭാഗം അവകാശപ്പെട്ടു.