ഛത്തീസ്ഗഡില്‍ പ​ട്ടി​ണി​കി​ട​ന്ന് ച​ത്തത് 200 പ​ശു​ക്ക​ള്‍ ;പട്ടിണിയ്ക്കിട്ട് കന്നുകാലികളെ കൊന്നതിനു പിടിയിലായത് ബി​ജെ​പി നേ​താ​വ്

single-img
18 August 2017

റായ്പുര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത് 200 പശുക്കള്‍.ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്തിനിടെ 200 പശുക്കള്‍ ചത്തത്. സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി നേ​താ​വ് ഹ​രീ​ഷ് വ​ര്‍​മ​ അറസ്റ്റിലായി.

ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല നടത്തുന്നത്. 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്. എ​ന്നാ​ല്‍ ഇ​രു​നൂ​റി​ലേ​റെ പ​ശു​ക്ക​ള്‍ ചത്തതായി ഗ്രാ​മീ​ണ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​ത്തേ​യും പ​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​നു സ​മീ​പം കു​ഴി​ച്ചു​മൂ​ടി​യ​താ​യും ഗ്രാ​മീ​ണ​ര്‍ പ​റ​യു​ന്നു. ചാകുന്ന പശുക്കളെ അപ്പപ്പോള്‍ കുഴിച്ചുമൂടുന്നതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ ഗോശാലയിലും പരിസരത്തും കിടക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു.

സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​രും പ​ട്ടി​ണി​കി​ട​ന്നാ​ണ് പ​ശു​ക്ക​ള്‍ ച​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ​ണ​വും മ​രു​ന്നും ല​ഭി​ക്കാ​തെ​യാ​ണ് പ​ശു​ക്ക​ള്‍ ച​ത്ത​ത്. ഇ​നി​യും 50 പ​ശു​ക്ക​ള്‍ കൂ​ടി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഇ​വി​ടെ​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു.

എന്നാല്‍, പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്ന് ഹരീഷ് വര്‍മ പറഞ്ഞു. ഗോശാലയ്ക്കായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.