‘ഏറ്റവും സംതൃപ്തി നഗ്‌നയായി ക്യാമറക്ക് മുമ്പിലെത്തുന്നത്’: ഷെര്‍ലിന്‍ ചോപ്രയുടെ വിവാദ വെളിപ്പെടുത്തല്‍

single-img
17 August 2017

വിവാദ വെളിപ്പെടുത്തലുമായി കാമസൂത്ര നായിക ഷെര്‍ലിന്‍ ചോപ്ര. തനിക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്നത് നഗ്‌നയായി ക്യാമറക്ക് മുമ്പിലെത്തുമ്പോഴാണെന്ന് ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെര്‍ലിന്‍ ചോപ്ര മനസ് തുറന്നത്.

“നാം ജനിച്ച് വീഴുന്നത് നഗ്‌നരായിട്ടാണ്. എന്നാല്‍ ചെറുപ്രായത്തില്‍ നമ്മളാരും നഗ്‌നതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതുകൊണ്ട് തന്നെ യാതൊരു പ്രശ്‌നവും ഇല്ല. സമൂഹമാണ് നമ്മളെ നഗ്‌നത നല്ലതോ, ചീത്തയോ എന്ന ബോധ്യത്തിലേക്ക് നയിക്കുന്നത്”. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളില്‍ താന്‍ ആകുലപ്പെടാറില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

വീട്ടുകാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാണ് തന്റെ ശക്തിയെന്നും മനസിന് സന്തോഷം തരുന്നത് എന്തായാലും അത് ചെയ്യാനാണ് വീട്ടുകാര്‍ തന്നോട് പറയുന്നതെന്നും ഷെര്‍ലിന്‍ ചോപ്ര വ്യക്തമാക്കുന്നു.