രാജധാനി എക്സ്പ്രസില്‍ വന്‍ കവര്‍ച്ച: യാത്രക്കാരെ മയക്കി കിടത്തി 12 ലക്ഷത്തിലധികം രൂപ കവര്‍ന്നു
16 August 2017
ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ 12 ലക്ഷം രൂപയാണ്
മോഷ്ടാക്കള്‍ അപഹരിച്ചത്. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ ട്രെയിന്‍ രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ യാത്രക്കാര്‍ സ്റ്റേഷനില്‍ പരാതി നല്കി. യാത്രക്കാരെ മയക്കുമരുന്നു നല്കി ഉറക്കി കിടത്തിയശേഷമായിരുന്നു കവര്‍ച്ച. എട്ടോളം കോച്ചുകളില്‍ നിന്നാണ് പണം മോഷണം പോയിരിക്കുന്നത്. യാത്രക്കാരുടെ പക്കല്‍ നിന്നും ഫോണ്‍, ലാപ്ടോപ്, സ്വര്‍ണാഭരണങ്ങള്‍, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പണം തുടങ്ങിയവയാണ് മോഷണം പോയിരിക്കുന്നത്. നിലവില്‍ ആറ് യാത്രക്കാരുടെ കൈയില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുള്ളതായി റെയില്‍വേ പോലീസ് പറഞ്ഞു.