‘മാഡം’ ആര് ? പൾസർ സുനി ഇന്നു പറയുന്ന പേര് ആരുടെ

single-img
16 August 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും.

അതേസമയം, കേസിലെ മാഡം ആരാണെന്ന് സുനി ഇന്ന് വെളിപ്പെടുത്തിയേക്കും. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലുള്ള മാഡം ആരെന്ന് 16ന് വെളിപ്പെടുത്തുമെന്നാണ് പള്‍സര്‍ സുനി നേരത്തേ പറഞ്ഞത്. ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ സുനി ഇക്കാര്യം വെളിപ്പെടുത്തുമെന്നാണ് സൂചന. ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി ഉയര്‍ന്നു കേട്ട മാഡം ഒരു സിനിമാ നടിയാണെന്നും സുനി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച വേളയില്‍ ക്വട്ടേഷന് പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി നടിയോടും പറഞ്ഞിരുന്നു.

പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴിയിലും മാഡത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് പൊലീസ് പറയുന്നത്.