മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി

single-img
16 August 2017

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സ കിട്ടാതെ മരണപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. ആത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബം കാണാനെത്തി. ഭാര്യ മുരുകമ്മയും രണ്ട് മക്കളും ബന്ധുക്കളുമാണ് വന്നത്. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബം കാണാനെത്തി. ഭാര്യ മുരുകമ്മയും രണ്ട് മക്കളും ബന്ധുക്കളുമാണ് വന്നത്. സർക്കാർ ആവശ്യമായ സഹായം നൽകുമെന്ന് അവർക്ക് ഉറപ്പ് നൽകി. മുരുകന്‍റെ കുടുംബത്തിനുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു. ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുമ്പോൾ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.

Posted by Pinarayi Vijayan on Tuesday, August 15, 2017