നിങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കിയിട്ടില്ലെന്ന് ഉറപ്പു വരുത്തൂ: 81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കി

single-img
16 August 2017

111 കോടി ആധാര്‍ കാര്‍ഡുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കിയതായാണ് റിപ്പോര്‍ട്ട്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരമുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാര്‍ഡുകള്‍ അസാധുവാക്കിയത്. ഒന്നിലേറെ കാര്‍ഡുകള്‍ സ്വന്തമാക്കിയവരുണ്ടെന്ന കണ്ടെത്തല്‍ ഇതിനു കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കിയാേ എന്നറിയാന്‍ ചെയ്യേണ്ടത് ഇതാണ്.

 

യൂണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.uidai.gov.in ല്‍ കയറുക. തുടര്‍ന്ന് Verify Aadhaar Number എന്ന ലിങ്കില്‍ പ്രവേശിക്കുക. ഹോം പേജിന്‍റെ വലതു ഭാഗത്തായിട്ടാകും ഈ ലിങ്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇതിന് ശേഷം ഈ ലിങ്കില്‍ നിന്ന് കിട്ടുന്ന വേരിഫൈ എന്ന ബോക്സിനുള്ളില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് സുരക്ഷാ കോഡ് നല്‍കി വേരിഫൈ നല്‍കുക. നിങ്ങളുടെ ആധാര്‍ സാധുവാണെങ്കില്‍ അത് അപ്പോള്‍ തന്നെ വ്യക്തമാക്കും.