ആര്‍എസ്എസിനും മോഹന്‍ഭഗവതിനും പണികൊടുത്ത് വിടി ബല്‍റാമിന്റെ സ്വാതന്ത്ര്യദിനാശംസകൾ

single-img
15 August 2017

തിരുവനന്തപുരം: ആര്‍എസ്എസിനേയും മോഹന്‍ ഭഗവതിനേയും കണക്കിന് പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിലക്ക് ലംഘിച്ച് എയ്ഡഡ് സകൂളില്‍ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിനേയും ആര്‍എസ്എസിനേയും ട്രോളിയത്. സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഭഗവതിന് അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും ബല്‍റാം ഈ അവസരത്തില്‍ പ്രത്യേക സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്നിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം- എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍. 2002ല്‍ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആര്‍എസ്എസുകാര്‍ക്ക് പതിനഞ്ചാം വാര്‍ഷികാശംസകള്‍. ആ ആര്‍എസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവണ്‍മന്റ് എയ്ഡഡ് സ്‌കൂളില്‍ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സര്‍ക്കാരിനും പ്രത്യേകം ആശംസകള്‍.