കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ മാപ്പര്‍ഹിക്കാത്ത അനാസ്ഥ

single-img
15 August 2017

തിരുവനന്തപുരം: ദേശീയപാതയില്‍ കഴക്കൂട്ടം മിഷന്‍ ഹോസ്പറ്റലിന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. റോഡു പണിക്കെടുത്ത കുഴിയെ തുടര്‍ന്നാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഭൂരിഭാഗം ആളുകളും പൈപ്പ് ലൈനുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശത്താണ് അധികൃതരുടെ തികഞ്ഞ അനാസ്ഥമൂലം മണിക്കൂറുകളായി വന്‍തോതില്‍ കുടിവെള്ളം നഷ്ടപ്പെടുന്നത്.

നഗരത്തിലും സമീപ പ്രദേശങ്ങളിലും പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവ് കാഴ്ച്ചയാകുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും വിവരം അറിയിച്ചാലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ എടുക്കാന്‍ വൈകുകയാണ് പതിവ്.

ഒരു വശത്തുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചുകൊണ്ടാണ് ഇവിടെ റോഡ് പണി പുരോഗമിക്കുന്നത്. ഇതിനു പുറമെയാണ് കാര്യക്ഷമതയില്ലാതെ വരുന്ന ഇത്തരം പ്രശ്‌നങ്ങളും. കഴിഞ്ഞ ദിവസങ്ങളിലായി ടാറിങ്ങും അറ്റകുറ്റ പണികളും നടക്കുന്ന പാതയോരത്ത് പൊടി ശല്യം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കഴക്കൂട്ടം നിവാസികള്‍. ടാറിങ്ങില്‍ നടക്കുന്ന കൃത്രിമവും അഴിമതിയും എക്കാലത്തും റോഡിന്റെ ശോചനീയാവസ്ഥ വിളിച്ചോതുന്നതാണ്.