‘ബ്ലൂവെയില്‍ ഗെയിം’ നിരോധിക്കണമെന്ന് കേന്ദ്രത്തോട് മനേക ഗാന്ധി

single-img
15 August 2017

ന്യൂ ഡൽഹി: കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന കൊലയാളി ഗെയിമായ ബ്ലൂവെയ്ല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലൂവെയില്‍ കളിച്ച് മുംബൈയിലും, പശ്ചിമ ബംഗാളിലും രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ഗെയിം നിരോധിക്കണമെന്ന് മനേക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ബ്ലൂവെയ്ല്‍ നിരോധിക്കണമെന്നവാശ്യപ്പെട്ട് മനേക ഗാന്ധി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെയും ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും കണ്ടു. ലോകത്ത് ഇതുവരെ ഈ ഗെയിം കളിച്ച് നൂറിലധികം ആളുകള്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍.

കുട്ടികള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിക്കുന്നുണ്ടോ എന്നതില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.