ദേശീയപതാകയ്ക്ക് മുകളില്‍ താമരപ്പൂ കെട്ടി പതാക ഉയര്‍ത്തി; വിവാദമായി ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം

single-img
15 August 2017

ആലപ്പുഴ: ദേശീയപതാകയ്ക്ക് മുകളില്‍ താമരപ്പൂ കെട്ടി പതാക ഉയര്‍ത്തിയ ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തില്‍. ദേശീയപതാകയ്ക്ക് മുകളില്‍ പ്ലാസ്റ്റിക്കിന്റെ താമരപ്പു കെട്ടിയാണ് റെയില്‍വെ സ്റ്റേഷനില്‍ പതാക ഉയര്‍ത്തിയത്.

സംഭവം വിവാദമായതോടെ താമരപ്പൂ നീക്കം ചെയ്യാനുളള ഒരുക്കത്തിലാണ് അധികൃതര്‍ . ഭംഗിക്ക് വേണ്ടി ചെയ്തതാണെന്നാണ് റെയില്‍വെ സ്റ്റേഷന്‍ അധികൃതര്‍ ഇതിനു നല്‍കിയ വിശദീകരണം.