മുഖ്യമന്ത്രിയുടെ കൈയില്‍ നിന്ന് മെഡല്‍ ഏറ്റുവാങ്ങാന്‍ ജേക്കബ് തോമസ് എത്തിയില്ല, മുംബൈയിലാണെന്ന് വിശദീകരണം

single-img
15 August 2017

തിരുവനന്തപുരം: സ്വതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും മെഡല്‍ ഏറ്റുവാങ്ങാന്‍ ജേക്കബ് തോമസ് എത്തിയില്ല. മുംബൈയിലായതിനാലാണ് എത്താതിരുന്നതെന്ന് ജേക്കബ് തോമസിന്റെ വിശദീകരണം.

ജേക്കബ് തോമസിന് ഇത്തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ കൈപുസ്തകത്തില്‍ ജേക്കബ് തോമസിന്റെ പേരോ പടമോ ഇല്ലായിരുന്നു.

അടുത്ത കാലത്തായി സര്‍ക്കാരും ജേക്കബ് തോമസും തമ്മില്‍ സ്വരചേര്‍ച്ചയിലല്ല. വിജിലന്‍സിനെതിരെ തുടര്‍ച്ചയായി ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തില്‍ ജേക്കബ് തോമസ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.

ഇതിനു ശേഷം പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്ത പ്രകാശന ചടങ്ങിലും മുഖ്യമന്ത്രി എത്തിയിരുന്നില്ല.