ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഗുജറാത്തിൽ ദലിത് കുടുംബത്തിന് ക്രൂര മര്‍ദ്ദനം

single-img
15 August 2017

പ്രതീകാത്മക ചിത്രം

ഗുജറാത്ത്: ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഗുജറാത്തിലെ ആനന്ദില്‍ ദലിത് കുടുംബത്തിന് ക്രൂര മര്‍ദ്ദനം. കസൂര്‍ ഗ്രാമത്തിലുള്ള ശൈലേഷ് രോഹിത് (21), അമ്മ മണിബന്‍ (45) എന്നിവരാണു പീഡനത്തിനിരയായത്. ഗുജറാത്തില്‍ പശുവിന്റെ തോലുരിഞ്ഞതിന് ദലിതര്‍ക്കെതിരെ നടക്കുന്ന ഏഴാമത്തെ അക്രമമാണിത്.

ആദ്യം ശൈലേഷ് രോഹിത്തിനും അമ്മയ്ക്കും നേരെ അസഭ്യ വാക്കുകള്‍ ഉതിര്‍ക്കുകയും പിന്നീട് 20 പേരടങ്ങുന്ന സംഘം വടികള്‍കൊണ്ടു മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സോജിത്ര പോലീസ് അഞ്ച് പേരെ അറസ്റ്റ ചെയ്തു. ധോലഭായി പര്‍മര്‍, വിജയ് ഫുല പമര്‍, നര്‍സിന്‍ഭായ് പരമറിന്റെ ഇളയ മകന്‍, ജെയ്മിന്‍ പാര്‍മര്‍, കൗശിക് പാര്‍മര്‍ എന്നിവരെയാണ് സോജിത്ര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 323, 506 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച, ദര്‍ബാര്‍ സമുദായത്തില്‍ നിന്നുള്ള അംഗങ്ങള്‍ ദുര്‍ഗന്ധമ വമിക്കുന്നതിനെ തുടര്‍ന്ന് മൃഗങ്ങളുടെ തൊലിയുരിക്കുന്നത് നിര്‍ത്തണമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ എന്റെ വീട്ടിലേക്കു പോയി. ശനിയാഴ്ച രാത്രി ഞങ്ങളുടെ രോഹിത്വാസിയിലെ വീട്ടിലേക്ക് ഒരു സംഘം ആളുകള്‍ അക്രമംഅഴിച്ചുവിടുകയായിരുന്നെന്ന് ശൈലേഷ് പറയുന്നു. രോഹിത്വാസിയില്‍ താമസിക്കുന്ന 25 കുടുംബങ്ങള്‍ ചത്ത മൃഗങ്ങളുടെ തോലുകൊണ്ട് ഉപജീവനം നടത്തുന്നവരാണന്നും ശൈലേഷ് പറഞ്ഞു.