വിലക്ക് ലംഘിച്ച് മോഹന്‍ഭഗവത് പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തി

single-img
15 August 2017

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തി.

ആര്‍.എസ്.എസ് അനുഭാവികളായവരുടെ മാനേജ്‌മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയത്. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് കാട്ടി കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.

ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടൂ എന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രധാന അധ്യാപകനും നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് ലംഘിച്ചാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.