സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

single-img
14 August 2017

തിരുവനന്തപുരം: സ്ത്രീ പീഡന കേസുകളിലെ പ്രതികള്‍ ജയിലിനുള്ളില്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീപീഡന കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും പിടികൂടും. സമകാലീന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്ത് പിങ്ക് പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട്. ജില്ലാ വനിതാ സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.