സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം: കനത്ത സുരക്ഷ

single-img
14 August 2017

 

 

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം.  എല്ലാ നഗരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.  പതിവില്‍ നിന്ന് വ്യത്യസ്തമായി കനത്ത സുരക്ഷയാണ് ഇത്തവണ കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ പൊലീസ് പരിശോധനകള്‍ തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ നടത്തുന്ന പരിശോധനകള്‍ നാളെ വരെ തുടരും.

 

റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസ് പരിശോധനകള്‍ നടത്തി. സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസും നേരത്തെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു.

 

തിരുവനന്തപുരം നഗരത്തില്‍ മാത്രം 450 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണ്ണര്‍ പതാക ഉയര്‍ത്തുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ നിര്‍മ്മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇന്ന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്റ്റേഡിയം പരിശോധിക്കും. ഇത്തവണ കര്‍ണ്ണാടകയില്‍ നിന്നുള്ള 50 പോലീസുകാരും പരേഡില്‍ പങ്കെടുക്കുന്നുണ്ടെന്നത് പ്രത്യേകതയാണ്.