മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത: കോള്‍ ചാര്‍ജുകള്‍ കുറയും

single-img
13 August 2017

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതേറിറ്റി ( ട്രായ്) തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് (ഐയു.സി) ചാര്‍ജില്‍ കുറവ് വരുത്താനാണ് ട്രായ് ഉദ്ദേശിക്കുന്നത്.

നിലവില്‍ മിനിറ്റിന് 14 പൈസ വരെ ഐ.യു.സി ചാര്‍ജായി ഈടാക്കുന്നുണ്ട്. ഇത് 10 പൈസയില്‍ താഴെയാക്കാനാണ് ട്രായുടെ നീക്കം. റിലയന്‍സ് ജിയോയുടെ കടന്ന് വരവാണ് ഐ.യു.സി ചാര്‍ജ് കുറക്കുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്ന വിവിധ പ്ലാനുകളാണ് ജിയോ നല്‍കിയിരുന്നത്. എന്നാല്‍ ഐഡിയ, എയര്‍ടെല്‍ പോലുള്ള സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ഐ.യു.സിയുടെ പേരില്‍ ഉപഭോക്താകളില്‍ നിന്ന് ഈടാക്കിയിരുന്നത്.