‘അതിരപ്പിള്ളി’യില്‍ സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമെന്ന് മുസ്ലിംലീഗ്: പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

single-img
13 August 2017

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ്. പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കരുത് എന്നത് യു.ഡി.എഫ് തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ലെന്നും മജീദ് പറഞ്ഞു.

അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ച നടത്തി മുന്നോട്ട് പോകണമെന്ന് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കരുതെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവായ ചെന്നിത്തലയുടേത്. ഇത് രണ്ടും ചൂണ്ടിക്കാണിച്ച് അതിരപ്പിളളി വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടുതട്ടിലാണെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്.