സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

single-img
13 August 2017

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും 45-55 കി.മി വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരത്തെ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.