ദുല്‍ഖര്‍ സല്‍മാന്റെ സോളോ പുതിയ ടീസര്‍ എത്തി
12 August 2017
ദുല്‍ക്കര്‍ സല്മാന് നായകനാകുന്ന സോളോ പുതിയ ടീസറെത്തി. ദുല്‍ഖര്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാര്‍ ആണ്. അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോളോ. ഇതില്‍ സോളോ വേള്‍ഡ് ഓഫ് രുദ്ര എന്ന കഥയുടെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോളോയില്‍ ആര്‍തി വെങ്കിടേഷാണ് നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്, ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്, ആന്‍ അഗസ്റ്റിന്, സായ് തംഹങ്കര്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. നേരത്തെ സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു.