Latest News

‘അതിരപ്പിള്ളിയില്‍’ സിപിഐയ്‌ക്കൊപ്പം ചേര്‍ന്ന് വിഎസ് അച്ച്യുതാനന്ദന്‍


തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ നീക്കം എല്‍ഡിഎഫിന് തലവേദനയാകുന്നു. പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐയ്‌ക്കൊപ്പം ചേര്‍ന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്ച്യുതാനന്ദനും രംഗത്തെത്തി. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ വ്യക്തമാക്കിയിരുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സര്‍ക്കാരിനെയും വെദ്യുതി മന്ത്രി എം.എം. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. പദ്ധതിക്കു പിന്നില്‍ പണക്കൊതിയന്മാരായ ചില ഉദ്യോഗസ്ഥരാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.

Previous Article