കേന്ദ്രത്തെ പഴിചാരി ഭക്ഷ്യമന്ത്രി: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാന്‍ സാവകാശം നല്‍കിയില്ല

single-img
11 August 2017

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ കുറ്റപ്പെടുത്തി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. നിയമം നടപ്പിലാക്കാന്‍ ആറുമാസത്തെ സാവകാശം നല്‍കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതാണ്‌. എന്നാല്‍ കേന്ദ്രം ഈ ആവശ്യം അംഗീകരിച്ചില്ല. അതിനാല്‍ മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പിലാക്കേണ്ടി വന്നുവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.