കാട്ടാന ശല്ല്യം: മുണ്ടൂര്‍-കല്ലടിക്കോട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

single-img
11 August 2017

കാട്ടാനകളെ നീക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ മുണ്ടൂര്‍-കല്ലടിക്കോട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ആനകളെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാല് ദിവസമായി മുണ്ടൂര്‍ പറളി ഒറ്റപ്പാലം, തിരുവില്വാമല ഭാഗങ്ങളില്‍ പരിഭ്രാന്തിപരത്തിയ മൂന്നു കാട്ടാനകളാണ് പുലര്‍ച്ചെ കാട്ടിലേക്കുള്ള മടക്കയാത്രയില്‍ മുണ്ടൂരിന് സമീപം കയറംകോടെത്തിയത്.

മുണ്ടൂരിനും കല്ലടിക്കോടിനുമിടയില്‍ വടക്കുംപുറത്തുവച്ച് ദേശീയ പാത മുറിച്ചുകടന്ന ആനകള്‍ കാട് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും, പെട്ടെന്ന് തിരിച്ചുവരുകയായിരുന്നു. ഇവ ദേശീയപാതയോരത്ത് നിലയുറപ്പിച്ചത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പടക്കമെറിഞ്ഞ് ആനകളെ ഓടിക്കാന്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെ നിയന്ത്രിച്ച് ആനകളെ കാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി കലക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു.