ദുല്‍ഖര്‍ സല്‍മാനെ ഇനി മലയാള സിനിമയില്‍ ‘കാണാതാകുമോ’ ?

single-img
11 August 2017

മലയാളത്തില്‍ മാത്രമല്ല കുറഞ്ഞ കാലം കൊണ്ടു തന്നെ അന്യ ഭാഷകളിലും ഏറെ ആരാധകരെ നേടിയെടുത്ത യുവതാരമാണ് സ്‌റ്റെല്‍ ഐക്കണ്‍ മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ദുല്‍ഖറിന്റെ ആരാധകരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്. ദുല്‍ഖര്‍ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം.

റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ എത്തുക എന്നാണ് സൂചന. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പറയപ്പെടുന്നു.

മലയാളത്തിന് പുറമെ ആദ്യമായി ദുല്‍ഖര്‍ അഭിനയിച്ചത് തമിഴിലായിരുന്നു. ‘ഓ കാതല്‍ കണ്‍മണി’ എന്ന ചിത്രത്തില്‍ നിത്യ മേനോന്റെ കൂടെയായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രം തെലുങ്കിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അതും മികച്ച വിജയമായിരുന്നു.

തമിഴിനു പുറമെ ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോവുന്നത്. തൊട്ട് പിന്നാലെ ദുല്‍ഖറും സായ് പല്ലവിയും മലയാളത്തില്‍ അഭിനയിച്ച ‘കലി’ എന്ന സിനിമയും തെലുങ്കിലേക്കെത്തുകയാണ്.