രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച് നടന്‍ ധനുഷ്

single-img
10 August 2017

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച് മരുമകനും നടനുമായ ധനുഷ്. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് രജനീകാന്തെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാല്‍ വളരെ നല്ലതാണെന്നും ധനുഷ് പറഞ്ഞു. ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നെന്നും രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളില്‍ രജനീകാന്ത് ഇടപെടുന്നുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുമോ, അതോ ബിജെപിയോടു കൈകോര്‍ക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ ലോകം. അതിനിടെയാണ് നിലപാടു വ്യക്തമാക്കി ധനുഷ് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം ബിജെപി എംപി പൂനം മഹാജന്‍ രജനീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താരം ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.