എടിഎമ്മില്‍ നിന്നിറങ്ങും മുന്‍പ് നോട്ടുകള്‍ പരിശോധിച്ചോളൂ: ‘ഇല്ലെങ്കില്‍ പണി കിട്ടും’

single-img
10 August 2017

കോട്ടയം: എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ നോട്ടുകള്‍ പേപ്പര്‍ ഒട്ടിച്ച നിലയില്‍. കോട്ടയം പാലാ സ്വദേശിയായ യുവതിക്കാണ് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്. ഇനിയൊരാള്‍ക്കും ഇത്തരത്തില്‍ അബദ്ധം പറ്റരുതെന്ന മുന്നറിയിപ്പുമായി യുവതി തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ ഞായറാഴ്ച പാലാ ടൗണ്‍ എസ്ബിടി എടിഎമ്മില്‍ നിന്നുമാണ് യുവതി 33,000 രൂപ പിന്‍വലിച്ചത്. രണ്ടായിരം രൂപയുടെ 16 നോട്ടുകളും അഞ്ച് നൂറും അഞ്ഞൂറിന്റെ ഒരു നോട്ടുമാണ് ലഭിച്ചത്. എടിഎമ്മില്‍ നിന്നു പിന്‍വലിച്ച നോട്ടുകളില്‍ വിശ്വാസമുള്ളതിനാലും ടൗണിലെ തിരക്കേറിയ എടിഎം കൗണ്ടര്‍ ആയതിനാലും അവിടെവച്ചുതന്നെ പിന്‍വലിച്ച തുക മുഴുവന്‍ പരിശോധിക്കാന്‍ യുവതി തുനിഞ്ഞിരുന്നില്ല.

പിന്നീട് വീട്ടിലെത്തി പണം എണ്ണി നോക്കുമ്പോള്‍ അല്‍പ്പം ഭാരക്കൂടുതല്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒട്ടിച്ച നിലയില്‍ രണ്ടും, പശ ഒട്ടിച്ച നിലയില്‍ മൂന്നും നോട്ടുകള്‍ കണ്ടത്. 2000ത്തിന്റേതായിരുന്നു ഈ അഞ്ചു നോട്ടുകളും. ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ ബാങ്കില്‍ പോയി ഇതെങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. ഏതു ശാഖയിലെ എടിഎമ്മില്‍ നിന്നാണോ പണം പിന്‍വലിച്ചത്, ആ ശാഖയില്‍ പോയി സംഭവം പറയാനായിരുന്നു ബാങ്കില്‍ നിന്നും ലഭിച്ച മറുപടി.

തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഇടപെട്ട് പണം തിരികെ അക്കൗണ്ടിലേക്ക് ഡപ്പോസിറ്റ് ചെയ്യാന്‍ സമ്മതിച്ച് പ്രശ്‌നം താത്ക്കാലികമായി പരിഹരിച്ചുവെന്നും യുവതി പറയുന്നു. എടിഎമ്മില്‍ നിന്നിറങ്ങും മുന്‍പ് നോട്ടുകള്‍ പരിശോധിക്കുക, ഇതു പോലെയുള്ള നോട്ടുകള്‍ കിട്ടിയാല്‍ അവിടെയുള്ള സിസിടിവി ക്യാമറക്ക് നേരെ ഉയര്‍ത്തി കാണിക്കുക, ഇടപാട് നടത്തിയതിന്റെ രസീത്, എസ്എംഎസ് എന്നിവ സൂക്ഷിക്കുക, ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നീ മുന്നറിയിപ്പുകളുമായാണ് യുവതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.


യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്്:

{‘പാലാ SBT ബാങ്ക് മാനേജര്‍ മുത്താണ് ‘}
By Jonsa Jose

ഞായറാഴ്ച രാവിലെയാണ് പാലാ ടൗണ്‍ SBT ATM (Counter 2)ല്‍ നിന്നും 33000 രൂപാ പിന്‍വലിച്ചത്. 16 രണ്ടായിരത്തിന്റെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ല്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ല്‍ നിന്ന് ആ നോട്ടുകള്‍ മുഴുവന്‍ count ചെയ്യാന്‍ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോള്‍ അല്‍പ്പം ഭാരക്കൂടുതല്‍ അനുഭവപ്പെട്ടു. പിന്നീട് നോക്കിയപ്പോഴാണ് പേപ്പര്‍ ഒട്ടിച്ച നിലയില്‍ രണ്ടും പശ ഒട്ടിച്ച നിലയില്‍ മൂന്നും നോട്ടുകള്‍ കണ്ടത്.16,2000 ന്റെ നോട്ടുകളില്‍ 5 എണ്ണം ഈ വിധമായിരുന്നു.

ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച (07/08/17) രാവിലെ ഞാന്‍ ബാങ്കില്‍ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങള്‍ പറഞ്ഞു. ഞാന്‍ അവരുടെ ATM ല്‍ നിന്നല്ല പണം പിന്‍വലിച്ചതെന്നും അവരുടെ ATM ല്‍ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി. ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിന്റെ) അവിടെ പോയി കൊണ്ടു കൊടുക്കാന്‍ പറഞ്ഞ് അദ്ദേഹം കൈ മലര്‍ത്തി. ഇതേ ബാങ്കിന്റെ പിറവം ശാഖയില്‍ ( പാലാ-പിറവം 30-35 kmദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയില്‍ കൈ മലര്‍ത്തിയാല്‍ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി….

ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസര്‍ഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കില്‍ അയാളേയും account എടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണെങ്കില്‍ അതു നിങ്ങള്‍ കൊടുത്തു വിടുമോ?

അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാന്‍ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു.കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജര്‍ ഞാന്‍ ആദ്യം സമീപിച്ച ആ സാറുമായി ചര്‍ച്ച നടത്തി വന്നു.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എന്നോട് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ account ലേക്ക് deposit ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.പറഞ്ഞതിന്‍ പ്രകാരം ഞാന്‍ ആ തുക account ലേക്ക് തന്നെ deposit ചെയ്തു.അങ്ങനെ ആ ATM പറ്റിച്ച പണിയില്‍ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം.

ആയതിനാല്‍ സുഹൃത്തുക്കളെ, അഠങല്‍ നിന്നിറങ്ങും മുന്‍പ് നോട്ടുകള്‍ രവലരസ ചെയ്യുക.ഇതു പോലെയുള്ള നോട്ടുകള്‍ കിട്ടിയാല്‍ അവിടെയുള്ള cctv camera ക്കു നേരെ ഉയര്‍ത്തി കാണിക്കുക. ഇടപാട് നടത്തിയതിന്റെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.