ആധാറുമായി വോട്ടേഴ്‌സ് ഐഡി കാര്‍ഡും ലിങ്ക് ചെയ്‌തേക്കും

single-img
10 August 2017


ന്യൂഡല്‍ഹി: ആധാറുമായി വോട്ടേഴ്‌സ് ഐഡി കാര്‍ഡും ലിങ്ക് ചെയ്‌തേക്കും. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇതിനായി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. ഡാറ്റബേസുമായി ലിങ്ക് ചെയ്യുന്നതിനു വേണ്ടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

വോട്ടേഴ്‌സ് ഐഡി ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറല്‍ റോള്‍ പ്യുരിഫിക്കേഷന്‍ ആന്റ് ഓതന്റിക്കേഷന്‍ പദ്ധതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2015ല്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ സബ്‌സിഡി വിതരണത്തിനൊഴികെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിനെതുടര്‍ന്നാണ് ഇത് അനിശ്ചിതത്വത്തിലായത്.

അതേസമയം പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഡ്രൈവിങ് ലൈസന്‍സിനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും ഉടനെതന്നെ ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.