ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം

single-img
10 August 2017

ആറ്റിങ്ങല്‍: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ചിന്തയുടെ വാഹനത്തിന് നേര്‍ക്ക് അക്രമി ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആറ്റിങ്ങലിന് സമീപം കല്ലമ്പലത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ വാഹനത്തിന്റെ ബോണറ്റും ബംപറുമാണ് കേടുവരുത്തിയത്.

അക്രമം നടത്തിയ വിശാല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇതിനു മുമ്പും ഇയാള്‍ സമാനമായ ആക്രമണങ്ങള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.