വി.​വി രാ​ജേ​ഷിനെതിരെ ബിജെപി നടപടി: സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ​നി​ന്നും നീ​ക്കി

single-img
9 August 2017

മെ​ഡി​ക്ക​ൽ കോ​ഴ, വ്യാ​ജ ര​സീ​ത് വാ​ർ​ത്ത​ക​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി. വി.​വി രാ​ജേ​ഷ്, പ്ര​ഫു​ൽ കൃ​ഷ്ണ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

മെ​ഡി​ക്ക​ൽ കോ​ഴ റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യ​തി​നാ​ണ് രാ​ജേ​ഷി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്.
വ്യാ​ജ ര​സീ​ത് വാ​ർ​ത്ത ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​ഫു​ൽ കൃ​ഷ്ണ​യ്ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി. സം​സ്ഥാ​ന കോ​ർ​ക​മ്മി​റ്റി​യി​ലും അ​ച്ച​ട​ക്ക സ​മി​തി​ക​ളി​ലും ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് അ​ടു​ത്ത വി​വാ​ദ​ത്തി​ന് വ​ഴി തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

അന്വേഷണ റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ സാധിക്കാതിരുന്നത് വൻ വീഴ്ചയായാണ് പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോർ കമ്മിറ്റി യോഗത്തിൽ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശൻ, അംഗം എ.കെ.നസീർ, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

അന്വേഷണ കമ്മിഷൻ അംഗമായിരിക്കെ റിപ്പോർട്ട് പുറത്തുവിട്ട എ.കെ.നസീറിനെതിരെ ഇ–മെയിൽ പകർപ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷൻ അധ്യക്ഷൻ കെ.പി. ശ്രീശനും റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനായില്ലെന്നു പരാതിയുണ്ട്. എ.കെ. നസീർ തന്റെ ഹോട്ടലിന്റെ ഇ–മെയിൽ ഐഡിയിലേക്കയച്ച റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷാണെന്നും കേന്ദ്രത്തിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.