മ​​അ്​​ദ​​നിയുടെ മകൻ ഉ​​മ്മ​​ർ മു​​ഖ്താർ വിവാഹിതനായി

single-img
9 August 2017

തലശ്ശേരി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മകന്‍ ഉമ്മര്‍ മുഖ്താര്‍ വിവാഹിതനായി. ഉച്ചക്ക് 12ന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തലശ്ശേരി അഴിയൂരിലെ ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹ്മത്ത് ഫെബിനു ആണ് വധു. ഹാഫിസിന് ആശംസകളുമായി സിപിഎം നേതാക്കളായ ഇ.പി. ജയരാജന്‍, പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെത്തി.

വൈകീട്ട് നാലിന് അഴിയൂരില്‍ നടക്കുന്ന സല്‍ക്കാര ചടങ്ങിലും മഅ്ദനി പങ്കെടുക്കും. ഇവിടെനിന്നു റോഡുമാര്‍ഗം കോഴിക്കോട്ടേക്കു പോകും. മഅ്ദനിക്കു കനത്ത സുരക്ഷാ സന്നാഹമാണു തലശ്ശേരിയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. വിവാഹ വേദിയായ ടൗണ്‍ഹാളിലും മഅ്ദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.