തനിക്ക് സ്വയം പോരാടാന്‍ അറിയാമെന്ന് നടി ശ്വേതാ മേനോന്‍

single-img
9 August 2017

കൊച്ചി: വനിതാ താരസംഘടനയായ വുമന്‍ കലക്ടീവിനെതിരെ നടി ശ്വേതാ മേനോന്‍. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണം. ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ലെന്നും സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേത വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’ പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. മുന്‍പും തെറ്റു കണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമന്‍ കലക്ടീവ് ഇതുവരെ ജനിച്ചിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി.