ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍

single-img
9 August 2017

തിരുവനന്തപുരം: സംസ്ഥാനത്ത് വിലകയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പച്ചക്കറി വില മാത്രമാണ് അല്‍പം ഉയര്‍ന്നത്. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.

പച്ചക്കറി വില കൂടിയത് കാലവസ്ഥ വ്യതിയാനം മൂലമാണെന്നും എങ്കിലും വില വന്‍തോതില്‍ കൂടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല. ഓണത്തിന് 1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുത്തുവെന്നും തിലോത്തമന്‍ നിയമസഭയെ അറിയിച്ചു.