ബിബിസിയുടെ 10 മണി വാര്‍ത്തയ്ക്കിടെ സ്‌ക്രീനില്‍ മിന്നിമറഞ്ഞ ദൃശ്യങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടി

single-img
9 August 2017

ലണ്ടന്‍: വാര്‍ത്ത വായിക്കുന്നതിനിടയില്‍ ന്യൂസ് റൂമില്‍ നടക്കുന്ന ഓരോ ചലനവും പ്രേക്ഷകര്‍ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. ചാനലിന് നല്ലത് സംഭവിച്ചാലും അബദ്ധം പിണഞ്ഞാലും പ്രേക്ഷകര്‍ അത് ആഘോഷിക്കുക തന്നെ ചെയ്യും. വിദേശമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അധികമുള്ള ചാനലുകളിലൊന്നാണ് ബിബിസി. അങ്ങനെ വരുമ്പോള്‍ ബിബിസിക്കൊരു അബദ്ധം പറ്റിയാലോ? അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ചൊവ്വാഴ്ച രാത്രി ബിബിസിയില്‍ അവതാരക സോഫി റാവോത്ത് ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ വിവരം നല്‍കുന്നതിനിടെ പ്രേക്ഷകരുടെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. ഡെസ്‌ക്കിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞ പോണ്‍ വീഡിയോ’യായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയത്.

ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്. എന്നാല്‍ ഇതൊന്നുമറിയാതെ ന്യൂസ് റീഡര്‍ സോഫി റാവര്‍ത്ത് അപ്പോഴും വാര്‍ത്ത വായിച്ചുകൊണ്ടേയിരുന്നു. കമ്പ്യൂട്ടറിനു മുന്നിലിരുന്ന് വാര്‍ത്ത കണ്ടവരാകട്ടെ ഈ ദൃശ്യം അപ്പാടെ കോപ്പി ചെയ്തു. ഇതോടെ സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയും രംഗത്തെത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു ആളുകള്‍ക്ക് അറിയേണ്ടത്. രൂക്ഷ വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ ബിബിസി നേരിടേണ്ടി വന്നത്.

ഒടുവില്‍ നിലപാട് വ്യക്തമാക്കി ബിബിസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ്യം തിരിച്ചറിയുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ബിബിസി അധികൃതര്‍ പറഞ്ഞു.