നിഷ് സിആര്‍ഇ പ്രോഗ്രാം

single-img
8 August 2017

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയിംഗ് (നിഷ്) ‘ശ്രവണപരിമിതി നേരിടുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ക്കായി ഓഗസ്റ്റ് 16 മുതല്‍ 18 വരെ തിയതികളില്‍ കണ്ടിന്യൂയിംഗ് റീഹാബിലിറ്റേഷന്‍ എജ്യുക്കേഷന്‍ പ്രോഗ്രാം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 10നു മുന്‍പ് http://www.nish.ac.in/ എന്ന നിഷ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ആദ്യ 24 അപേക്ഷകരെ മാത്രമേ പരിഗണിക്കുകയുള്ളു. രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി നല്‍കുകയോ ദി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നിഷ്, ആക്കുളം എന്ന പേരില്‍ എസ്ബിഐ ആക്കുളത്ത് മാറാവുന്ന 720 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അയയ്ക്കുകയോ ചെയ്യാം.