ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ് ആഗസ്ത് 9-ന് തിരുവനന്തപുരത്ത്

single-img
8 August 2017

“ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ്”പാളയം പബ്ലിക് ലൈബ്രറിയുടെ സമീപത്ത് നിന്ന് രാവിലെ 11 –ന് ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു.ഇന്ത്യയിലെ ശാസ്ത്രസമൂഹം ശാസ്ത്രത്തിനും സമൂഹത്തിനും വേണ്ടി ആഗസ്ത് 9-ന് മിക്കവാറും സംസ്ഥാന തലസ്ഥാനങ്ങളുള്‍പ്പെടെ മുപ്പതോളം നഗരങ്ങളില്‍ “ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ്” സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് ലോകമെമ്പാടുമുള്ള 600 ഓളം നഗരങ്ങളില്‍ 12 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് ഫോര്‍ സയന്‍സ് നടന്നിരുന്നു.
ശ്രീ പി രാധാകൃഷ്ണന്‍ (മുന്‍LPSC ഡെപ്യൂട്ടി ഡയറക്ടര്‍), ഡി കൃഷ്ണവാര്യര്‍ (മുന്‍ ഡെപ്യൂട്ടി മാനേജര്‍, സി-ഡാക്), ഡോസിപി അരവിന്ദാക്ഷന്‍ (യൂണിവേഴ്സിറ്റി കോളേജ് മുന്‍രസതന്ത്ര വിഭാഗം മേധാവി), ഡോഗണേശ് (യൂണിവേഴ്സിറ്റി കോളേജ് മുന്‍ ഫിസിക്സ് വിഭാഗം മേധാവി), പ്രൊഫ ബിജു ലോംജിനോസ് (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്), പ്രൊഫ ഇന്ദുലാല്‍ (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്)തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന സംഘാടക സമിതിയാണ് തിരുവനന്തപുരത്തെ മാര്‍ച്ച്സംഘടിപ്പിക്കുന്നത്.

ആഗസ്ത് 9-ന് രാവിലെ 11 മണിയ്ക്ക് പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് കേരളയൂണിവേഴ്സിറ്റിക്ക് മുന്നില്‍ അവസാനിക്കുന്ന മാര്‍ച്ചില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ബാബുജോസഫ്, എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ രാജന്‍ഗുരുക്കള്‍, പത്മശ്രീ ജി. ശങ്കര്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി ശാസ്ത്രജ്ഞരും അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ശാസ്ത്രസ്നേഹികളും പങ്കെടുക്കുന്നതാണ്.