കൊല്ലത്ത് പിരിവ് ചോദിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

single-img
8 August 2017

കൊല്ലത്ത് പിരിവ് ചോദിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി കൊല്ലം ജില്ലാ കമ്മറ്റിയംഗമായിരുന്ന സുഭാഷിനെയാണ് അറസ്റ്റ് ചെയ്തത്. ചവറയിലെ വ്യാപാരി മനോജ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മനോജ് പൊലീസില്‍ പരാതി നല്‍കിയത്. ബിജെപി നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും മനോജ് പൊലീസിന് കൈമാറിയിരുന്നു. പണാപഹരണത്തിനു ശ്രമിക്കുക, വധഭീഷണി മുഴക്കുക തുടങ്ങിയ കുറ്റങ്ങളാണ് സുഭാഷിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 28 ആം തീയതിയാണ് പിരിവ് നല്‍കാത്തതിന്‍റെ പേരില്‍ സുഭാഷ് മനോജിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുഭാഷിനെ സംഭവത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തിരിക്കുകയാണ്.