‘എസ്‌ഐ’യായ ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

single-img
8 August 2017

എസ്‌ഐയുടെ തൊപ്പി വച്ച് ഫോട്ടോ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പോലീസിന്റെ ചിഹ്നം ദുരുപയോഗം ചെയ്തതിനാണ് കേസ്.

കുമരകത്തു കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്തു പ്രസിഡന്റിനെയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ മിഥുന്‍ എസ്‌ഐയുടെ തൊപ്പിവച്ച സെല്‍ഫി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാണു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസിന്റെ തൊപ്പി പ്രതിയുടെ തലയില്‍ വന്നതെങ്ങനെയെന്നു കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും. ഈ കേസില്‍ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യും.