പൊലീസ് സ്റ്റേഷനിലെത്തി പിതാവ് പറഞ്ഞു:വീട്ടിൽ ബോംബ് സൂക്ഷിച്ച യുവാവിനെതിരേ കേസ്

single-img
8 August 2017

മലയിൻകീഴ്∙ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻബോംബുകൾ പൊലീസ് കണ്ടെടുത്തു. സ്ഫോടക വസ്തു കൈവശം വച്ചതിനു പേയാട് റാക്കോണത്തു മേലെപുത്തൻവീട്ടിൽ അരുൺലാലി(23)നെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. അരുൺ ലാൽ ബോംബുകൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വിവരം പിതാവായ അയ്യപ്പൻ ചെട്ടിയാർ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.ഓട്ടോ ഡ്രൈവറായ അരുൺലാൽ വീട്ടിലും നാട്ടിലും പ്രശ്നക്കാരനാണ്. മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട് തന്നെ ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നും പിതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

തിരിയോട് കൂടിയ നാടൻ ഇനത്തിൽ പെട്ട അമിട്ടുകളാണ് ഇവയൊന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ ശേഷം അറിയാൻ സാധിക്കുകയുള്ളുവെന്നാണ് മലയിൻകീഴ് സി.ഐ.ടി.ജയകുമാർ അറിയിച്ചത്.അരുണ്‍ ലാല്‍ ഒളിവിലാണ്.