സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു

single-img
7 August 2017


തിരുവനന്തപുരം: തമ്പും (തിയേറ്റര്‍ അക്കാഡമി ഫോര്‍ മീഡിയ ആന്റ് പെര്‍ഫോമന്‍സ്) ടി.കെ തമ്പയ്യ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വഴയില വിന്നേഴ്‌സ് നഗര്‍ ഹാളില്‍ ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദ്രോഗ വിഭാഗം, ദത്തവിഭാഗം, നേത്രവിഭാഗം, എന്നിവയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗകളെ പരിശോധിച്ച് മരുന്നു വിതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാരായ വി. വിജയകുമാര്‍, പി.എസ് അനില്‍കുമാര്‍ എന്നിവരെക്കൂടാതെ എസ്. അശോകന്‍, ഡി. മനു, പ്രതാപ്കുമാര്‍ എന്നിവരും പങ്കെടുത്തു. തമ്പ് നാടക അക്കാഡമി നടത്തിയ കലാസന്ധ്യയില്‍ ‘പത്ര റിപ്പോര്‍ട്ട്’ എന്ന നാടകം അവതരിപ്പിച്ചു. ചലച്ചിത്ര അക്കാഡമിയുടെ സഹായത്തോടെ ഒറ്റാല്‍ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.