റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമം

single-img
7 August 2017

സംസ്ഥാന പട്ടികജാതി/പട്ടികവികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും വിവിധ വായ്പാ പദ്ധതിയിന്‍ കീഴില്‍ വായ്പ എടുത്ത് കുടിശ്ശിക വരുത്തുകയും നിലവില്‍ റവന്യൂ റിക്കവറി നടപടി നേരിട്ടുള്ളതുമായ തിരുവനന്തപുരം താലൂക്ക് പരിധിയുലുള്ള ഗുണഭോക്താക്കള്‍ക്കായി ആഗസ്റ്റ് 24 ന് രാവിലെ പത്ത് മണിമുതല്‍ തിരുവനന്തപുരം കോട്ടയ്ക്കകം താലൂക്ക് റവന്യൂ റിക്കവറി ഓഫീസില്‍ റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമം നടത്തും. റവന്യൂ റിക്കവറി നടപടികളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ പങ്കെടുത്ത് പരമാവധി ആനുകൂല്യങ്ങള്‍ കൈപ്പറ്റി വായ്പാ കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2723155, 2464121.