ജി.എസ്.ടി. റിട്ടേണ്‍ തയ്യാറാക്കന്‍ ഓഫ്‌ലൈന്‍ സംവിധാനം.

single-img
7 August 2017

ജി.എസ്.ടി. നിയമപ്രകാരം വ്യാപരികള്‍ സമര്‍പ്പിക്കേണ്ട ജി.എസ.്റ്റി.ആര്‍.-1 റിട്ടേണ്‍ തയ്യാറാക്കായിട്ടുള്ള ഓഫ്‌ലൈന്‍ സംവിധാനം വ്യാപാരികള്‍ക്ക് ലഭ്യമായി തുടങ്ങിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. റിട്ടേണ്‍ തയ്യാറാക്കായിട്ടുള്ള ഓഫ്‌ലൈന്‍ സംവിധാനംwww.gst.gov.in ലെ ഹോം പേജിലെ ഡൗണ്‍ലോഡ് ലിങ്കില്‍ലഭിക്കും. ഓഫ്‌ലൈന്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാനും റിട്ടേണ്‍ തയ്യാറാക്കാനുമുള്ള സാങ്കേതിക വിവരങ്ങള്‍ വെബ്‌സൈറ്റില്‍ തന്നെ നല്‍കിയിട്ടുണ്ട്. ഓഫ്‌ലൈന്‍ സംവിധാനത്തില്‍ വ്യപരികള്‍ക്ക് ഒറ്റത്തവണ 19000ഇന്‍വോയ്‌സ്വിവരങ്ങള്‍ വരെ ഉള്‍പ്പെടുത്താന്‍ കഴിയും. ജൂലൈ , ആഗസ്റ്റ് മാസങ്ങളിലെ റിട്ടേണ്‍ വ്യാപാരികള്‍ യഥാക്രമം സെപ്റ്റംബര്‍ അഞ്ച്, 20 തീയതികള്‍ക്ക് മുന്‍പായി സമര്‍പ്പിക്കണം. മുന്‍ കൂട്ടി റിട്ടേണ്‍ തയ്യാറാക്കുന്നതിലൂടെ അവസാന ദിവസം ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ സാങ്കേതിക വശങ്ങള്‍ വ്യാപാരികള്‍ക്ക് മുന്‍കൂട്ടി പഠിക്കാനും സാധിക്കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വ്യാപാരികള്‍ സമര്‍പ്പിക്കേണ്ട താല്ക്കാലിക ജി.എസ.്റ്റി.ആര്‍ -3 ബി റിട്ടേണ്‍യഥാക്രമം ആഗസ്റ്റ് 20 നും സെപ്റ്റംബര്‍ 20 നും മുന്‍പായി സമര്‍പ്പിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.