ഇനി മുതല്‍ നിങ്ങളുടെ പിസി കണ്ണുകളാല്‍ നിയന്ത്രിക്കാം; ഐ ട്രാക്കിങ്ങ് അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10

single-img
6 August 2017

ഐ ട്രാക്കിങ്ങ് അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 വരുന്നു. അതിനൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത കണ്ണുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഈ സംവിധാനം നിലവിലുള്ള പല ഉപകരണങ്ങളെയും സഹായിക്കുമെന്ന് റെഡ്മൗണ്ട് സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നു.

എ എല്‍ എസ് പോലുള്ള ന്യൂറോമസ്‌കുലാര്‍ രോഗികളെ സഹായിക്കുന്നതിനുള്ള സവിശേഷതകളോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മുന്‍ എന്‍എഫ്എല്‍ കളിക്കാരനായിരുന്ന സ്റ്റീവ് ഗ്ലേസനു വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ നിന്ന് സ്വീകരിച്ചതാണ് ഈ ട്രാക്കിങ് സിസ്റ്റം.

ALS പോലെയുള്ള അസുഖങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കണ്ണും മുഖത്തിലെ പേശികളും മാത്രമേ ചലിപ്പിക്കാനാകൂ. അതിനെ മുൻനിർത്തി കണ്ടാണ് ഈ സംവിധാനം മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തത്.