കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

single-img
5 August 2017

ശ്രീനഗർ: ജമ്മു കാശ്മീരിലെ സൊപോറെയില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ വധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കാശ്മീരിലെ അമര്‍ഗാ മേഖല അര്‍ധ രാത്രിയോടെ സൈന്യം വളഴയുകയായിരുന്നു. രാത്രി രണ്ട് മണിയോട് കൂടി ഒരു വീടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലാരംഭിച്ചു. പുലര്‍ച്ചെ 5.55 ന് ആണ് ഏറ്റുമുട്ടല്‍ അവസാനിച്ചതെന്നും സൈന്യം വ്യക്തമാക്കി. തീവ്രവാദികളിൽ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
തുടര്‍ച്ചയായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.