ഓണം ഓഫറുമായി ബിഎസ്എൻഎൽ: 44 രൂപയ്ക്ക് തകർപ്പൻ പ്ലാൻ

single-img
5 August 2017

ഓണത്തോടനുബന്ധിച്ചു ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിന് ഒരു വർഷമാണു കാലാവധി. 20 രൂപയുടെ സംസാരസമയം, ആദ്യത്തെ മുപ്പതു ദിവസം ഇന്ത്യയിലെവിടെയും ബിഎസ്എൻഎൽ കോളുകൾക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകൾക്ക് മിനിട്ടിനു പത്തു പൈസ, ഇക്കാലയളവിൽ 500 എംബി ഡാറ്റ എന്നിവയാണു പ്രത്യേകതകൾ.

ഒരു മാസത്തിനുശേഷം എല്ലാ കോളുകൾക്കും സെക്കൻഡിന് ഒരു പൈസയും ഒരു ജിബി ഡാറ്റയ്ക്ക് നൂറു രൂപയുമാണു നിരക്ക്. നാലു നമ്പരുകളിലേക്കു ഫ്രണ്ട്സ് ആൻഡ് ഫാമിലി സ്കീമും (ബിഎസ്എൻഎൽ മിനിട്ടിനു 10 പൈസ, മറ്റുള്ളത് 20 പൈസ) ഈ പ്ലാനിലുണ്ട്. 110, 200, 500, 1000 രൂപയുടെ റീച്ചാർജിനു മുഴുവൻ സംസാര സമയം ലഭിക്കും. മറ്റു പ്ലാനിലുള്ളവർക്കു 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിലേക്കു മാറാൻ 123 എന്ന നമ്പറിലേക്കു PLAN_ONAM എന്ന് എസ്എംഎസ് അയയ്ക്കണം.

188, 289, 389 രൂപയുടെ പ്രീപെയ്ഡ് താരിഫ് വൗച്ചറുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്.