ദിലീപിന്റെ ‘ഡി’ സിനിമാസ് അടച്ചു പൂട്ടി;ഇന്നു മുതല്‍ സിനിമയില്ല.

single-img
5 August 2017


തൃശൂർ: ചാലക്കുടി നഗരസഭാ കൗൺസിലിന്റെ തീരുമാനപ്രകാരം നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയേറ്റർ കോംപ്ലക്സ് അടച്ചുപൂട്ടി. വിജിലൻസ് അന്വേഷണം കഴിയുന്നതുവരെ തിയറ്റർ പ്രവർത്തിപ്പിക്കരുത്. തിയറ്ററിനു നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നഗരസഭാംഗങ്ങൾ പ്രത്യേക കൗൺസിൽ യോഗത്തിൽ കണ്ടെത്തിയിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെയാണു നഗരസഭ നേതൃത്വം നേരിട്ടെത്തി തിയറ്റര്‍ അടപ്പിച്ചത്.ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കിയിരുന്നതിനാല്‍ ഷോ അനുവദിച്ചു. ഇന്നു മുതല്‍ ഷോ ഇല്ലെന്ന് തിയറ്റര്‍ അധികൃതരും അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസിന്റെ ഭൂമി അനധികൃതമായി കയ്യേറിയതെന്ന ആരോപണം ശക്തമായി ഉയർന്ന് വന്നത്