Kerala

നടിയെ ആക്രമിച്ച കേസ്:നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു.


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്തത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സമദിന് വിവരങ്ങള്‍ അറിയാമെന്ന നിഗമനത്തിലാണ് സമദിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

ദിലീപിന്റെ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരേയും വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്.
ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.