യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

single-img
4 August 2017

 

അങ്കമാലി യാർഡ് നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽ 12 വരെ ഇതുവഴിയുള്ള ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം- പാലക്കാട് മെമു പൂർണമായും റദ്ദാക്കും.

 

എറണാകുളം- ഗുരുവായൂർ പാസഞ്ചർ , ഗുരുവായൂർ- തൃശ്ശൂർ പാസഞ്ചർ,  ഗുരുവായൂർ -എറണാകുളം പാസഞ്ചർ എന്നിവ പന്തണ്ടാം തീയതി സർവീസ് നടത്തില്ല. ഓഗസ്റ്റ്‌ നാല്, ആറ്, എഴ് തീയതികളിൽ നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്സ്പ്രസ്സ്‌ തൃശ്ശൂരില്‍ സർവീസ് അവസാനിപ്പിക്കും.

 

വരുന്ന വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് ചാലക്കുടിയില്‍ സർവീസ് അവസാനിപ്പിക്കും. ഓഗസ്റ്റ്‌ പന്ത്രണ്ടിനുള്ള വേണാട് എക്സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമേ സർവീസ് നടത്തൂ.

 

ഓഗസ്റ്റ്‌ പന്ത്രണ്ടിന് എറണാകുളം -കണ്ണൂര്‍  ഇന്‍റർ സിറ്റി എക്സ്പ്രസ് ചാലക്കുടിയിൽ നിന്നും സർവീസ് ആരംഭിക്കുകയും കണ്ണൂര്‍- എറണാകുളം ഇന്റര്‍ സിറ്റി ചാലക്കുടിയിൽ  സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.