സമൂഹമാധ്യമങ്ങള്‍ വഴി ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ നടത്തിയവര്‍ കുടുങ്ങും

single-img
4 August 2017

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയുടെ ചുവടുപിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലും അതിന്റെ ചുവടെ ചിലര്‍ നടത്തിയ കമന്റുകളും അപകീര്‍ത്തികരമാണ്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. ഇവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.