മദ്യപിച്ച് കഴിഞ്ഞാല്‍ സ്ഥലകാല ബോധമില്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ

single-img
4 August 2017

മുംബൈ: 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ സ്ഥലകാല ബോധം മാത്രമല്ല, സ്വന്തം ജീവന് പോലും ഒരു വിലയും കല്‍പിക്കുന്നില്ലെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.

ഇമ്രാന്‍ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. കനത്ത മഴ മൂലം ഇവരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ലെന്ന്  പൊലീസ് പറഞ്ഞു. കോലാപൂരില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് മരിച്ചത്.

മദ്യക്കുപ്പികളുമായി പാലത്തിന്റെ കൈവരിയിലേക്ക് വലിഞ്ഞുകയറുന്നതും ഇടയ്ക്ക് വെള്ളത്തിലേക്ക് വീഴുന്നതെല്ലാം വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഇവര്‍ വീഴുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നുമുണ്ട്. കൈവരിയില്‍ കയറിയ ഇവര്‍ നിയന്ത്രണം വിട്ടാണ് കൊക്കയില്‍ വീണത്. സംഭവത്തിന് ശേഷം തങ്ങളുടെ കൂട്ടത്തിലെ രണ്ട് പേരെ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

https://www.youtube.com/watch?v=9vMCCf4BBfw