സര്‍ക്കാരിനെതിരെ കാനം: ‘വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നു’

single-img
4 August 2017

തിരുവനന്തപുരം: വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ പലപ്പോഴും മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ വിളിച്ചയുടന്‍ മുഖ്യമന്ത്രി പോയത് ശരിയായില്ല. മുഖ്യമന്ത്രിയെ വിളിച്ചു വരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റ് മാത്രമാണെന്നും ഇപ്പോള്‍ ഫെഡറല്‍ സംവിധാനത്തിന് എന്ത് വിലയെന്നും അദ്ദേഹം ചോദിച്ചു.